National Vision News
 

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

National Vision News 07:56 PM Local News

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 3 ന് – എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട്
സെപ്റ്റംബര്‍ 4 ന് – കൊല്ലം,ആലപ്പുഴ, എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട് കണ്ണൂര്‍,കാസര്‍കോട്
സെപ്റ്റംബര്‍ 5 ന് – കോഴിക്കോട്,കണ്ണൂര്‍
സെപ്റ്റംബര്‍ 6 ന് – കോഴിക്കോട് , കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യാം. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ കണ്‍ട്രോള്‍ റൂം താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരം വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Recent Post


Related News


National Vision News