National Vision News
 

നൂറ് കുപ്പി വിദേശമദ്യവുമായി യുവതി പിടിയില്‍.

National Vision News 07:31 PM Health News

ചെന്നൈ : നൂറ് കുപ്പി വിദേശമദ്യവുമായി യുവതി പിടിയില്‍. പുളിയന്തോപ്പ് സ്വദേശി കവിത (34) ആണ് അളവില്‍ കൂടുതല്‍ വിദേശ മദ്യവുമായി പോലീസിന്റെ പിടിയിലായത്. ഇവരെ പോലീസ് റിമാന്‍ഡ് ചെയ്തു.

പുളിയന്തോട് ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയൊണ് കവിത പോലീസ് പിടിയിലായത്. ഇരു ചക്ര വാഹനത്തിന്റെ സീറ്റിനുള്ളിലും ബാഗിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. വീടിന് സമീപം ഇവര്‍ അനധികൃത മദ്യവില്‍പ്പന നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. പുളിയന്തോടിലെ വിദേശ മദ്യശാലയില്‍ നിന്ന് ദിവസവും ഇവര്‍ മദ്യം വാങ്ങാറുള്ളതായും, വാങ്ങുന്നതിനെക്കാള്‍ രണ്ടിരട്ടി വിലയ്ക്ക് മദ്യം വില്‍പ്പന നടത്തുന്നതായും പോലീസ് വ്യക്തമാക്കി.

അനധികൃതമായി മദ്യം വിറ്റതിന് കവിതയ്ക്കും അമ്മ കണ്ണിയമ്മാളിനുമെതിരെ നേരത്തെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കവിതയുടെ അച്ഛന്‍ കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Recent Post


Related News


National Vision News