National Vision News
 

എസ്എഫ്‌ഐ നേതാക്കള്‍ക്ക് പിഎസ്എസി പരീക്ഷാ ഉത്തരങ്ങള്‍ എസ്എംഎസ് ആയി അയച്ച പൊലീസുകാരന്‍ ഗോകുല്‍ കീഴടങ്ങി

National Vision News 06:57 PM Local News

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്എസി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയും എസ്എപി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുല്‍ കീഴടങ്ങി. പത്തു ദിവസത്തിനകം പ്രതികള്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കീഴടങ്ങല്‍ .

തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഗോകുല്‍ കീഴടങ്ങിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഗോകുല്‍ .സെപ്തംബര്‍ 16 വരെ ഗോകുലിനെ കോടതി റിമാന്‍ഡ് ചെയ്തു.

പിഎസ്‌സി നടത്തിയ പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പരീക്ഷ തുടങ്ങിയ ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ചോര്‍ന്നുകിട്ടിയ ഉത്തരക്കടലാസ് നോക്കി ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേര്‍ക്കും എസ്എംഎസ് വഴി നല്‍കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങി പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ചുമുത്തിയിരിക്കുന്നത്.

എന്നാല്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് മുന്‍പില്‍ കീഴടങ്ങാതെ ഒളിവില്‍ കഴിയുകയായിരുന്നു ഗോകുല്‍ . ഹൈക്കോടതിയുടെ കൃത്യമായ ഇടപെടല്‍ ഉണ്ടായതോടെയാണ് പ്രതി കീഴടങ്ങിയതെന്നാണ് സൂചന. ഗോകുലിനെ ചോദ്യം ചെയ്താല്‍ മാത്രമെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്എസി തട്ടിപ്പുകേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നാണ് കരുതുന്നത്. ഒരു സ്വതന്ത്ര ഏജന്‍സി കേസന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു

Recent Post

National Vision News