National Vision News
 

സെപ്റ്റംബര്‍ 7ന് ചന്ദ്രന്റെ മണ്ണില്‍ ചന്ദ്രയാന്‍ 2 ഇറങ്ങും.

National Vision News 06:44 PM World News

ബംഗളൂരു: ചന്ദ്രയാന്‍ 2 നിര്‍ണ്ണായകഘട്ടം പിന്നിട്ടു. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പ്പെട്ടു. 1.15 ഓടെയാണ് വേര്‍പ്പെടല്‍ പ്രക്രിയ പൂര്‍ത്തീകരിച്ചത്. സെപ്റ്റംബര്‍ 7ന് ചന്ദ്രന്റെ മണ്ണില്‍ ചന്ദ്രയാന്‍ 2 ഇറങ്ങും. ചന്ദ്രയാന്‍ 2 നിര്‍ണ്ണായക ഘട്ടം പിന്നിട്ടുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രയാന്‍ 2 ന്റെ അഞ്ചാമത്തെതും അവസാനത്തേതുമായ ഭ്രമണപഥം താഴ്ത്തല്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 52 സെക്കന്‍ഡിലാണ് ചന്ദ്രയാന്‍ പര്യവേഷണം അഞ്ചാം ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഗവേഷണം നടത്തും.

ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

Recent Post


Related News


National Vision News