National Vision News
 

പാര്‍ലമെന്റിനുള്ളിലേയ്ക്ക് ആയുധവുമായി ഓടിക്കയറാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

National Vision News 01:24 PM World News

ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളിലേയ്ക്ക് ആയുധവുമായി ഓടിക്കയറാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെയാണ് യുവാവ് പാര്‍ലമെന്റിനുള്ളിലേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്.

ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ സ്വദേശിയായ സാഗര്‍ ഇന്‍സയാണ് പാര്‍ലമെന്റിലേയ്ക്ക് കത്തിയുമായി കയറാന്‍ ശ്രമിച്ചത്. മോട്ടോര്‍ ബൈക്കിലാണ് ഇയാള്‍ എത്തിയതെന്നും വിജയ് ചൗക്ക് ഭാഗത്തെ ഒന്നാം നമ്പര്‍ ഗേറ്റുവഴി ഇയാള്‍ ബൈക്ക് ഓടിച്ച് കയറ്റുകയുമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ മുന്നോട്ട് പോയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടിചെന്ന് പിടികൂടി ഡല്‍ഹി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരുകയാണ്

Recent Post

National Vision News