National Vision News
 

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് ഒമ്പത് മരണം

National Vision News 08:13 AM World News

മനില: ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് ഒമ്പത് മരണം. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും ഏഴ് യാത്രികരും മരിച്ചതായാണ് വിവരം. തലസ്ഥാനമായ മനിലയിലെ റിസോര്‍ട്ട് മേഖലയിലാണ് ദുരന്തമുണ്ടായത്. രാജ്യത്തിന്റെ തെക്ക് നിന്നും മനിലയിലേക്ക് രോഗിയെയും മെഡിക്കല്‍ സംഘത്തെയും കൊണ്ടുപോവുകയായിരുന്ന കിംഗ് എയര്‍ 350 ലൈറ്റ് വിമാനമാണ് തകര്‍ന്നത്.

ഒമ്പതു പേരുടെയും മൃതദേഹം കണ്ടെത്തി. വിമാനം തകര്‍ന്നു വീഴുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസോര്‍ട്ടുകളുടെ മുകളില്‍ വിമാനം പതിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

Recent Post


Related News


National Vision News