National Vision News
 

കഴിഞ്ഞ് എട്ട് മാസത്തിനിടെ ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിൽ വക വരുത്തിയത് 139 ഭീകരരെ

National Vision News 08:34 PM National News

ശ്രീനഗർ : കഴിഞ്ഞ് എട്ട് മാസത്തിനിടെ ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിൽ വക വരുത്തിയത് 139 ഭീകരരെയെന്ന് പ്രതിരോധ വൃത്തങ്ങളുടെ റിപ്പോർട്ട് . സംസ്ഥാനത്തിനുള്ളിലും ,അതിർത്തി പ്രദേശങ്ങളിലുമായി സൈന്യം വക വരുത്തിയവരുടെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് .

ജനുവരി 1 മുതൽ ആഗസ്ത് 29 വരെയുള്ള കണക്കുകളാണിത് . ഈ കാലയളവിൽ ഭീകരർക്കെതിരെ പോരാടിയ 26 സൈനികരാണ് വീരമൃത്യൂ വരിച്ചത് . മെയ് മാസത്തിലാണ് സേന എറ്റവും കൂടുതൽ ഭീകരരെ വധിച്ചത് 27 പേർ . കഴിഞ്ഞ 8 മാസത്തിനിടയിൽ 87 തവണയാണ് ഭീകരർ സൈനികരെ ആക്രമിച്ചത് .

ജൂലൈയിൽ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ബോർഡർ ആക്ഷൻ ടീമിന്റെ അംഗങ്ങളിൽ നാലു പേരെ ഇന്ത്യൻ സൈന്യം വധിക്കുകയും ആക്രമണ ശ്രമം തകർക്കുകയും ചെയ്തു .

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയ്ക്ക് പിന്നാലെ കശ്മീരിൽ ഭീകരരെ എത്തിക്കാനും , സ്ഫോടനങ്ങൾ അടക്കമുള്ളവ ആസൂത്രണം ചെയ്യാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്

Recent Post

National Vision News