National Vision News
 

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

National Vision News 08:24 PM National News

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം മോദി സര്‍ക്കാരിന്റെ നയങ്ങളാണെന്നുള്ള മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വിമര്‍ശനത്തിന് മറുപടി നല്‍കാനില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വഗതം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. ഏതെങ്കിലും മേഖലയില്‍ നിന്നും പിന്തുണയോ സഹായമോ വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്.

ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി

Recent Post


Related News


National Vision News