National Vision News
 

പൂനെയില്‍ ഹിന്ദു സംഘടകളുടെ പ്രതിഷേധം; പൊതു പരിപാടി റദ്ദാക്കി മന്ത്രി ജി സുധാകരന്‍ മടങ്ങി

National Vision News 11:41 AM National News

മഹാരാഷ്ട്ര: പൂനെയില്‍ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി ജി സുധാകരന്‍ ഹിന്ദുസംഘടനകളുടെ പ്രതിേഷധത്തെ തുടര്‍ന്ന് മടങ്ങി.

ശബരിമല വിഷയത്തില്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയത്. പുണെ വിമാനത്താവളത്തിലെത്തിയ മന്ത്രിയെ സംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ചാണ് പരിപാടി സ്ഥലത്തേക്ക് കൂട്ടി കൊണ്ട് വന്നത്.

എന്നാല്‍ ആദ്യം നിശ്ചയിച്ച സ്ഥലത്ത് പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മുന്നോട്ട് വരികയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഘാടകര്‍ നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് വേദി മാറ്റിയെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഏറെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ സംഘാടകര്‍ക്ക് പരിപാടി റദ്ദാക്കേണ്ടി വന്നു.

Recent Post


Related News


National Vision News