National Vision News
 

ഗതാഗത നിയമ ലംഘനത്തിന് കനത്ത പിഴ ഏര്‍പ്പെടുത്തിയ മോട്ടോര്‍ വാഹന നിയമഭേദഗതി ഇന്ന് മുതല്‍ നിലവില്‍ വരും

National Vision News 11:16 AM Local News

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിന് കനത്ത പിഴ ഏര്‍പ്പെടുത്തിയ മോട്ടോര്‍ വാഹന നിയമഭേദഗതി ഇന്ന് മുതല്‍ നിലവില്‍ വരും. റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

30 വര്‍ഷത്തിന് ശേഷമാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുന്നത്. വലിയ പിഴയും കൂടിയ ശിക്ഷയും വരുന്നതോടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അതോടൊപ്പം വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോ വര്‍ഷവും ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2019 ഏപ്രില്‍ മുതല്‍ 14,076 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ പിഴയും നിയമവും കര്‍ശനമാക്കേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു

Recent Post


Related News


National Vision News