National Vision News
 

അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ മുപ്പത്തിയഞ്ച് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

National Vision News 10:49 AM World News

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ മുപ്പത്തിയഞ്ച് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ ഭീകരര്‍ കുണ്ടൂസിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം പത്ത് പോലീസ് ഉദ്യോഗസ്ഥരെ വധിച്ചതായി താലിബാനും അവകാശപ്പെടുന്നു.

Recent Post

National Vision News