National Vision News
 

അമേരിക്കയിലെ ടെക്‌സസില്‍ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു

National Vision News 10:41 AM World News

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡേസയിലും മിഡ്‌ലന്‍ഡിലുമാണ് വെടിവയ്പുണ്ടായത്. അക്രമികളില്‍ ഒരാളെ പോലീസ് വധിച്ചു.

വാഹനങ്ങളില്‍  സഞ്ചരിച്ചാണ് അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞതോടെയാണ് വെടിവയ്പ്പ് തുടങ്ങുകയായിരുന്നു. കാര്‍ തടഞ്ഞ പോലീസുകാരനെ അക്രമികള്‍ ആദ്യം വെടിവച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് അക്രമികളില്‍ ഒരാള്‍ യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍മെന്റിന്റെ വാന്‍ തട്ടിയെടുത്ത് ഒഡേസയിലേക്ക് ഓടിച്ചുപോയി സിനിമ തിയറ്ററിലെ പാര്‍ക്കിംഗ് സ്ഥലത്ത് എത്തി വെടിയുതിര്‍ത്തു.

വെടിവയ്പില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ഒരാളെ പോലീസ് വെടിവച്ചു വീഴ്ത്തി. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാനിലും കാറിലും സഞ്ചരിച്ചാണ് അക്രമികള്‍ വെടിവയ്പ്പ് നടത്തിയത്.

Recent Post


Related News


National Vision News