National Vision News
 

പ്രധാനമന്ത്രിയുടെ ഓഫീസിൽ വന്‍ അഴിച്ചുപണി. പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര സ്ഥാനം ഒഴിയുന്നു.

National Vision News 07:10 PM National News

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിൽ വന്‍ അഴിച്ചുപണി. പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര സ്ഥാനം ഒഴിയുന്നു. നൃപേന്ദ്ര മിശ്ര രാജി നിർദ്ദേശം സ്വയം മുന്നോട്ടു വച്ചതാണെന്ന് നരേന്ദ്ര മോദിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നൃപേന്ദ്ര മിശ്രയോട് രണ്ടാഴ്ച കൂടി തുടരാൻ പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയതായാണ് വ്യക്തമാകുന്നത്. അതേസമയം കാബിനറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന പി കെ സിൻഹയെ പ്രധാനമന്ത്രിയുടെ ഒഎസ്ഡിയായി നിയമിച്ചിട്ടുണ്ട്.

Recent Post

National Vision News