National Vision News
 

രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ചു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.

National Vision News 06:28 PM National News

ന്യൂഡല്‍ഹി: രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ചു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. 5 ട്രില്യണ്‍ സാമ്പത്തിക വളര്‍ച്ചയിലേക്ക് ഇന്ത്യ എന്നുള്ള ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിഷ്‌ക്രിയ ആസ്തി 8.65 ലക്ഷം കോടിയില്‍ നിന്നും 7.90 ലക്ഷം കോടിയായി കുറഞ്ഞു.

ഭവന വായ്പാ മേഖലയിലേക്ക് 3300 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ബാങ്കുകളിലെ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങിയെന്നും വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. പൊതുമേഖല ബാങ്കുകളില്‍ 51 മിനിറ്റിനുള്ളില്‍ വായ്പ ലഭ്യമാക്കും. വന്‍കിട വായ്പകള്‍ നല്‍കാന്‍ പ്രത്യേത ഏജന്‍സിയെ രൂപീകരിക്കും. 250 കോടി രൂപ മുകളിലുള്ള വായ്പകള്‍ നല്‍കുന്നത് ഈ ഏജന്‍സിയുടെ ചുമതലയിലായിരിക്കും. വായ്പ എടുത്തു മുങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.

18 പൊതുമേഖലാ ബാങ്കുകളില്‍ 14 ബാങ്കുകളും ലാഭത്തിലാണ്. കിട്ടാക്കടം കുറഞ്ഞു. ബാങ്കിങ് മേഖലയെ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ബാങ്കുകള്‍ ലയിപ്പിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ പൊതുമേഖലയില്‍ 12 ബാങ്കുകള്‍ മാത്രമാകും.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ലയനത്തിലൂടെ 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്കായി ഇതു മാറും. കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നതോടെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും. യൂണിയന്‍, കോര്‍പറേഷന്‍ ആന്ധ്രാ ബാങ്കുകള്‍ ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നിപ്പിക്കും.

Recent Post

National Vision News