National Vision News
 

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍.

National Vision News 06:25 PM Local News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ പത്താം പ്രതിയായ അസ്ലമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റേയും രണ്ടാം പ്രതിയായ നസീമിന്റേയും ജാമ്യപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ നാലാംപ്രതിയായ സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. കേസിലെ മുഴുവന്‍ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു.

ജൂലൈ 12 നാണ് എസ്.എഫ്.ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റത്. ക്യാന്റീനിലിരുന്നു പാട്ട് പാടിയതിന്റെ പേരിലാണ് ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്. എഫ്. ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിതും യൂണിറ്റ് സെക്രട്ടറി നസീമും ചേര്‍ന്ന് കുത്തി കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അടക്കം എസ്. എഫ്. ഐ ക്ക് എതിരെ തിരിഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ട 7 വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Recent Post

National Vision News