National Vision News
 

കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പാതയിലെ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു.

National Vision News 03:16 PM Local News

കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പാതയിലെ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന. സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ പാത സർവീസിനായി തുറക്കാം. സെപ്റ്റംബർ ആദ്യ ആഴ്ച സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമം, മഹാരാജാസ് -തൈക്കൂടം പാതയുടെ ഉദ്ഘാടന യാത്രയും വാട്ടർ മെട്രോയുടേയും പേട്ട -എസ്എൻ ജംഗ്ഷൻ പാതയുടേയും നിർമ്മാണോദ്ഘാടനവും ഒരേ ദിവസം നിർവഹിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചിരുന്നു. ഈ ഓണത്തിന് കൊച്ചിക്ക് മെട്രോയുടെ മധുര സമ്മാനം എന്ന തലക്കെട്ടോടെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മെട്രോ അധികൃതർ ഇക്കാര്യം അറിയിച്ചത്.

വാട്ടർ മെട്രോ എത്തുന്നതോടെ വഴിയോരങ്ങൾ കാൽനടയാത്രക്കാർക്ക് ഗുണകരമായ രീതിയിൽ മാറുമെന്നും മെട്രോ അധികൃതർ പറഞ്ഞു. വിശ്രമിക്കാൻ ബെഞ്ചുകൾ, ശുചിത്വം ഉറപ്പാക്കാൻ ഡസ്റ്റ് ബിന്നുകൾ, മോടി കൂട്ടി ഫൗണ്ടനുകൾ , പാർക്കുകൾ എന്നിവ കൂടി വരുന്നതോടെ മെട്രോ തെരുവുകളുടെ പുതിയൊരു മുഖമായിരിക്കും നാം കാണുക.

Recent Post


Related News


National Vision News