National Vision News
 

ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

National Vision News 03:09 PM Local News

തിരുവനന്തപുരം: ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.

ആഗസ്റ്റ് 30 ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, എറണാകുളം, ഇടുക്കി , മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴക്ക് സാധ്യത.

ആഗസ്റ്റ് 31 ന്- പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം , ഇടുക്കി,മലപ്പുറം ജില്ലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 1 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ഒറ്റ തിരിഞ്ഞ് അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് നിരീക്ഷണം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതത് ജില്ലയിലെ കൺട്രോൾ റൂം താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരം വിലയിരുത്തും.

Recent Post

National Vision News