National Vision News
 

പാല ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

National Vision News 03:05 PM Local News

തിരുവനന്തപുരം:പാല ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടര്‍ പട്ടിക കുറ്റമറ്റതും സുതാര്യമാക്കുവാനുമുള്ള നടപടികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് വോട്ടര്‍മാര്‍ സ്വയം ഉറപ്പ് വരുത്തണം. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബൂത്ത് ലെവല്‍ ഏജന്റിനെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.

ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കിയവരെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. പാലായില്‍ 176 പോളിംഗ് സ്‌റ്റേഷനുകളാണുണ്ടാകും. അതില്‍ അഞ്ചെണ്ണം മാതൃക പോളിംഗ് സ്‌റ്റേഷനുകളാണ്. രണ്ട് പ്രശ്‌ന ബാധിത പോളിംഗ് സ്‌റ്റേഷനുമുണ്ട്.

ആകെ മൊത്തം 1,77,864 വോട്ടര്‍മാരാണുള്ളത്. അതില്‍ 87,192 പുരുഷ വോട്ടര്‍മാരും 90,672 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. 2019 ജനുവരിയിലെ വോട്ടര്‍ പട്ടിക പ്രകാരമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.ഒക്ടോബര്‍ 15 ന് കരട് വോട്ടര്‍ പട്ടിക തയ്യാറാകും.

 

Recent Post


Related News


National Vision News