National Vision News
 

സ്‌കൂള്‍ സമയത്ത് ഇരിക്കാന്‍ പോലും അനുവദിക്കാതെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചതായി പരാതി.

National Vision News 01:57 PM Local News

തിരുവനന്തപുരം: സ്‌കൂള്‍ സമയത്ത് ഇരിക്കാന്‍ പോലും അനുവദിക്കാതെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചതായി പരാതി. കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അദ്ധ്യാപികമാരാണ് പ്രിന്‍സിപ്പലിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചാക്കോയെ അദാലത്തില്‍ വിളിച്ചുവരുത്തി വനിതാ കമ്മീഷന്‍ താക്കീത് ചെയ്തു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ജോലിയില്‍ പ്രവേശിച്ചാല്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കാന്‍ പോലും അനുവദിക്കാറില്ലെന്ന് അദ്ധ്യാപികമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന അദ്ധ്യാപികമാര്‍ക്ക് പോലും മെമോ അയക്കുന്നതും ഇവിടെ പതിവാണ്. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനെന്ന പേരില്‍ ക്ലാസ് റൂമുകളിലടക്കം ക്യാമറ സ്ഥാപിച്ച് അദ്ധ്യാപികമാര്‍ ക്ലാസിലിരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് മെമോ നല്‍കുന്നത് തുടര്‍ക്കഥയാണെന്നും അദ്ധ്യാപികമാര്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

അനദ്ധ്യാപകരെ വിവിധ തസ്തികകളില്‍ നിന്ന് മാറ്റിയതായും ജീവനക്കാര്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളെയടക്കം പീഡിപ്പിക്കുന്നതായും ആരോപണമുണ്ട്. പരാതി ഗൗരവകരമായി കാണുന്നുവെന്നും സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായും വനിതാ കമ്മീഷന്‍ മെമ്പര്‍ ഇ എം രാധ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളില്‍ ഇത്തരം പ്രവണതകള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Recent Post

National Vision News