National Vision News
 

പിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ.

National Vision News 01:45 PM National News

പിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയതോടെ മധ്യപ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി. മുഖ്യമന്ത്രി കമൽ നാഥും, മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗും ആവശ്യത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. അധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ പാർട്ടി പിളരാനുള്ള സാധ്യത സിന്ധ്യ തള്ളിക്കളയുന്നില്ല. ബിജെപിയുമായി സിന്ധ്യ ചർച്ച നടത്തിയതായി സൂചനയുണ്ട്.

എന്നാൽ പിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തർക്കമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ജോതിരാദിത്യ സിന്ധ്യ എ ഐസിസിയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

Recent Post

National Vision News