National Vision News
 

പുത്തുമലയില്‍ നിന്ന് അവസാനം കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

National Vision News 01:41 PM Local News

വയനാട്: ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ പുത്തുമലയില്‍ നിന്ന് അവസാനം കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പുത്തുമലയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കയച്ചത്.

വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേര്‍ക്കായുള്ള തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെന്ന് സബ് കളക്ടർ കെ. ഉമേഷ് അറിയിച്ചിരുന്നു.
അഞ്ച് പേരെ ഇനിയും ഇവിടെനിന്ന് കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ദുരന്തത്തില്‍ മരിച്ച പന്ത്രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ തുല്യമായ നഷ്ടപരിഹാരം കാണാതായ അഞ്ച് പേരുടെ ബന്ധുക്കള്‍ക്കും ലഭ്യമാക്കുമെന്നും കളക്ടര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
പതിനേഴ് പേരെ കാണാതായ വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ നടത്തിയ തിരച്ചിലില്‍ പന്ത്രണ്ട് പേരുടെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നു.

Recent Post

National Vision News