National Vision News
 

സസ്‌പെന്‍ഷനിലായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

National Vision News 09:17 AM Local News

തിരുവനന്തപുരം; സസ്‌പെന്‍ഷനിലായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജേക്കബ് തോമസിനെ ഉടന്‍ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിട്രേറ്റിവ് ഉത്തരവിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. അഡിമിനിട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലില്‍ സര്‍ക്കാരിന് ഉടന്‍ അന്തിമ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

അഡ്മിനിട്രേറ്റിവ് ഉത്തരവ് വന്നിട്ടും തീരുമാനമെടുക്കാത്തതിന്റെ സാഹചര്യത്തില്‍ കോടതി അലക്ഷ്യത്തിനെതിരെ ജേക്കബ് തോമസ് വീണ്ടും അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന് വിശദീകരണം നല്‍കുന്നതിന് മുന്നോടിയായാണ് ഉത്തരവില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയതെന്നാണ് സൂചന. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.

ഓഖി ഫണ്ടു വിനിയോഗമുള്‍പ്പെടെ സര്‍ക്കാരിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ രണ്ടുവര്‍ഷമായി സസ്‌പെന്‍ഷനിലായതിനെതുടര്‍ന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്.

Recent Post


Related News


National Vision News