National Vision News
 

ഐ എന്‍ എക്‌സ് മീഡിയാക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്തത് നല്ല വാര്‍ത്തയെന്ന് ഐഎന്‍എക്‌സ് മീഡിയാ സ്ഥാപക ഇന്ദ്രാണി മുഖര്‍ജി.

National Vision News 07:06 PM National News

മുംബൈ: ഐ എന്‍ എക്‌സ് മീഡിയാക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്തത് നല്ല വാര്‍ത്തയെന്ന് ഐഎന്‍എക്‌സ് മീഡിയാ സ്ഥാപക ഇന്ദ്രാണി മുഖര്‍ജി. സിബിഐക്ക് നല്‍കിയ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പി ചിദംബരത്തിനെതിരെ തെളിവുകള്‍ ലഭിക്കുന്നത്.

ഐഎന്‍എക്‌സ് മീഡിയയുടെ സ്ഥാപകരായിരുന്നു ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും. തങ്ങളുടെ കമ്പനിയില്‍ 305 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന്റെ അനുമതി ലഭിക്കാന്‍ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഒരു മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയതായി ഇന്ദ്രാണിയും ഭര്‍ത്താവും ആരോപിച്ചിരുന്നു.

2017 മേയ് 15 നാണ് വിദേശത്തുനിന്ന് നിയമവിരുദ്ധമായി 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതിന് ഐഎന്‍എക്‌സ് മീഡിയയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 മാര്‍ച്ചിലാണ് പി ചിദംബരത്തിനും മകനും എതിരെ ഇന്ദ്രാണി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഐഎന്‍എക്‌സ് മീഡിയയ്ക്ക് അനുകൂലമായി എഫ്‌ഐപിബിയുടെ അനുമതി നേടുന്നതിനായി കാര്‍ത്തി ചിദംബരവും താനും തമ്മില്‍ ഒരു മില്യണ്‍ ഡോളറിന്റെ കരാര്‍ ഉണ്ടായിരുന്നതായി ഇന്ദ്രാണി സിബിഐയോട് പറഞ്ഞു.

മുന്‍ വിവാഹത്തിലുണ്ടായ മകളെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജി ഇപ്പോള്‍ ജയിലിലാണ്.

Recent Post


Related News


National Vision News