National Vision News
 

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചതിന് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ.

National Vision News 07:02 PM Local News

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചതിന് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റാണ് റവന്യൂ ഇന്റലിജൻസ് ഇന്ന് രേഖപ്പെടുത്തിയത്. രോഹിത് ശർമ, സകീന്ദ്ര പാസ്വാൻ, കൃഷൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാഹുൽ പണ്ഡിറ്റ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ കൂട്ടാളികളാണ് ഇന്ന് അറസ്റ്റിലായിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് രാഹുൽ പണ്ഡിറ്റിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Recent Post

National Vision News