National Vision News
 

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

National Vision News 04:08 PM Local News

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. പരീക്ഷാ സമയത്ത് പ്രതികൾക്ക് ഉത്തരങ്ങൾ അയച്ചു നൽകുന്നതിന് ഉപയോഗിച്ച മൊബൈൽ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്ന് ചോദിച്ചറിയാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ ഫോണുകളിൽ നിന്നാണ് ഫൊറൻസിക് പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടത്. കൂടാതെ സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോയെന്നും അന്വേഷണ സംഘം ചോദിച്ചറിയും.

Recent Post

National Vision News