National Vision News
 

പാകിസ്ഥാനില്‍ 1000 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ നടതുറന്നത് നീണ്ട 72 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം

National Vision News 02:08 AM World News

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാന്‍ വിഭജന കാലത്ത് അടച്ചു പൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു. 1000 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് 72 വര്‍ഷത്തിനു ശേഷം ഭക്തര്‍ക്കായി വീണ്ടും തുറന്നിരിക്കുന്നത്. പാകിസ്ഥാനിലെ സിയാല്‍ക്കോട്ടിലാണ് സംഭവം.

ധരോവാളിലുള്ള ഷവാല തേജ സിംഗ് ക്ഷേത്രമാണ് ദീര്‍ഘകാലത്തിനു ശേഷം വീണ്ടും തുറന്നിരിക്കുന്നത്. 1992ല്‍ സിയാല്‍ക്കോട്ടിലുള്ള ഒരു കൂട്ടം ആളുകള്‍ ക്ഷേത്രത്തെ ആക്രമിച്ചിരുന്നതിനെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് ക്ഷേത്രദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സര്‍ദാര്‍ തേജാ സിംഗ് പണികഴിപ്പിച്ച ക്ഷേത്രമാണിത്.

ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ക്ഷേത്രദര്‍ശനം നടത്താമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ബിലാല്‍ ഹൈദര്‍ അറിയിച്ചു.


Recent Post


Related News


National Vision News