National Vision News
 

അഭയക്കേസില്‍ പ്രതിയായ ഫാദര്‍ കോട്ടൂരിനെ കോടതിയില്‍ മുഖ്യ സാക്ഷി തിരിച്ചറിഞ്ഞു.

National Vision News 03:38 PM Local News

തിരുവനന്തപുരം: അഭയക്കേസില്‍ പ്രതിയായ ഫാദര്‍ കോട്ടൂരിനെ കോടതിയില്‍ മുഖ്യ സാക്ഷി തിരിച്ചറിഞ്ഞു. മൊഴി നല്‍കാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും സാക്ഷിയായ രാജു കോടതിയില്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ നടക്കുന്നത്.
കേസിലെ രണ്ടാം സാക്ഷി സഞ്ജു പി മാത്യുവും പ്രധാന സാക്ഷി സിസ്റ്റര്‍ അനുപമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. കൊലപാതകം നടന്ന ദിവസം പ്രതികളുടെ വാഹനം പുറത്ത് കണ്ടെന്ന മൊഴി നല്‍കിയ സാക്ഷിയായിരുന്നു സഞ്ജു. ഈ മൊഴിയാണ് സഞ്ജു മാത്യു തിരുത്തിയത്.

കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന നിര്‍ണ്ണായക മൊഴിയായിരുന്നു സിസ്റ്റര്‍ അനുപമ  സിബിഐയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റര്‍ കോടതിയില്‍ മൊഴി മാറ്റി നല്‍കിയത്.

2009 ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഏറെക്കാലത്തെ നിയമതടസ്സങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. 177 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1992 മാര്‍ച്ചിനാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ല്‍ കേസ് സി ബി ഐ ഏറ്റെടുത്തു.

Recent Post


Related News


National Vision News