National Vision News
 

രാജീവ് ഗാന്ധി വധക്കേസിൽ 25 വർഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

National Vision News 12:51 PM National News

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ 25 വർഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.ഏഴ് പ്രതികളാണ് ശിക്ഷിക്കപ്പെട്ടു തടവിലുള്ളത് .
പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത് . തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശുപാർശയാണ് ഹർജിക്കു ബലമായി കോടതിയിൽ പ്രതികൾ വച്ചതു .

രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ കുറ്റവാളികളെയും വിട്ടയക്കാൻ സെപ്‌തംബർ ഒൻപതിന് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച പ്രമേയം ഇപ്പോഴും ഗവർണറുടെ പരി​ഗണനയിലാണ്.മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് പേരറിവാളൻ, നളിനി ഉൾപ്പടെ ഏഴ് പേർക്കാണ്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. മകളുടെ വിവഹത്തിനായി ഈ യിടെ നളിനിക്ക് ജാമ്യം കിട്ടിയിരുന്നു.

1998ൽ ടാഡ കോടതി 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും വധശിക്ഷ വിധിച്ചു.ഇതിൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ 1999ൽ സുപ്രീംകോടതി ശരിവച്ചു. റോബർട്ട് പയസ്, ജയകുമാർ, നളിനി, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു.

Recent Post

National Vision News