National Vision News
 

മോദി സ്തുതിയുടെ പേരിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന തർക്കത്തിൽ പ്രതികരണവുമായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ എം കെ മുനീർ.

National Vision News 11:19 AM Local News

മോദി സ്തുതിയുടെ പേരിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന തർക്കത്തിൽ പ്രതികരണവുമായി മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ എം കെ മുനീർ. ശശി തരൂർ മോദി അനുകൂലിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂർ ഇല്ലാത്ത കോൺഗ്രസിനെയോ മതേതര കേരളത്തിന് സങ്കൽപിക്കാൻ പോലുമാവില്ല. സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തർക്കവിതർക്കങ്ങൾ കൊണ്ട് പോർമുഖം തീർക്കേണ്ട സമയമല്ലിതെന്നും മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

ശശി തരൂരിന്റെ ‘പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ, വൈ അയാം എ ഹിന്ദു’ എന്ന പുസ്തകം വായിച്ചൊരാൾക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. കേരളത്തിൽ ബിജെപിയെ മുഖാമുഖം നേരിട്ട് തോൽപിച്ച ഏക ലോക്‌സഭാംഗമെന്ന നിലയിൽ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം മറ്റാരെക്കാളും വർദ്ധിച്ചതായി താൻ കാണുന്നു.ശശി തരൂർ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ലെന്നും മുനീർ വ്യക്തമാക്കി.

Recent Post

National Vision News