National Vision News
 

കനത്ത മഴയിലും വെള്ളപൊക്കത്തിലും ജപ്പാനില്‍ മൂന്ന് പേര്‍ മരിച്ചു.എല്ലാവരും അതീവ ജാഗ്രതപാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

National Vision News 11:04 AM World News

ജപ്പാന്‍: കനത്ത മഴയിലും വെള്ളപൊക്കത്തിലും ജപ്പാനില്‍ മൂന്ന് പേര്‍ മരിച്ചു. 9 ലക്ഷം ആളുകളോട് വീടൊഴിഞ്ഞു പോവണമെന്നും എല്ലാവരും അതീവ ജാഗ്രതപാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

പ്രകൃതിഷോഭവും കനത്ത മഴയും തുടരുമെന്നാണ് ജപ്പാനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും പാലങ്ങളും വെള്ളത്തിലാവുകയും നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു.

വരും ദിവസങ്ങളിലും മഴ തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വഷളാവുമെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വീടൊഴിയാന്‍ ഇതുവരെ തയ്യാറാവാത്തവരെ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജപ്പാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 200 ഓളം പേര്‍ മരിച്ചിരുന്നു.

Recent Post

National Vision News