National Vision News
 

പനംകുട്ടിയിലുള്ള നേര്യമംഗലം പവര്‍ഹൗസില്‍ തീപിടിത്തം. വൈദ്യുതി ഉത്പാദനവും വിതരണവും നിര്‍ത്തിവെച്ചു

National Vision News 09:50 AM Local News

ഇടുക്കി: പനംകുട്ടിയിലുള്ള നേര്യമംഗലം പവര്‍ഹൗസില്‍ തീപിടിത്തം. വൈദ്യുതി ഉത്പാദനവും വിതരണവും നിര്‍ത്തിവെച്ചു. പവര്‍ഹൗസിന്റെ യാര്‍ഡിലുള്ള ട്രാന്‍സ്‌ഫോമറിലാണു തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. പവര്‍ഹൗസിന് അകത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ ആളപായമൊന്നുമില്ല.

മുപ്പത് അടിയോളം ഉയരത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. യാര്‍ഡില്‍ അഞ്ച് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചിരുന്നത്. ഇതില്‍ നാലമത്തതിന് ആണ് തീപിടിച്ച്. പിന്നീട് തീ ഓയിലിലേക്ക് പടരുകയായിരുന്നു എന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് തീ പടരാന്‍ കാരണമെന്നാണ് സൂചന. വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകു എന്ന് അധികൃതര്‍ അറിയിച്ചു.

പവര്‍ഹൗസിന്റെ ഉത്പാദന വിഭാഗത്തില്‍ തകരാറില്ലെന്നും വിതരണ വിഭാഗത്തിലാണ് തകരാരെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്. 77.5 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്.

Recent Post


Related News


National Vision News