National Vision News
 

ഇന്ത്യയെ ആക്രമിക്കാൻ ലഭിച്ചാൽ പാകിസ്ഥാനെ കാത്തിരിക്കുന്നത് ഒരിക്കലും മറക്കാത്ത തിരിച്ചടിയായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

National Vision News 07:55 PM National News

വിശാഖപട്ടണം ; ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ  പാകിസ്ഥാനെ കാത്തിരിക്കുന്നത് ഒരിക്കലും മറക്കാത്ത തിരിച്ചടിയായിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു .

നമ്മൾ ആരെയും ആക്രമിച്ചിട്ടില്ല,​ എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വന്നത്. എന്നാൽ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ അവരുടെ ജീവിതകാലത്ത് മറക്കാൻ കഴിയാത്ത മറുപടിയായിരിക്കും നൽകുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു .

ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നത് അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന് മുൻപ് മുന്നറിയിപ്പ് നല്‍കിയിരുന്നു 

ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്നും , കറാച്ചിയിൽ മിസൈൽ പരീക്ഷണം നടത്താൻ പോകുകയാണെന്നുമുള്ള പാക് റയിൽ വേ മന്ത്രി ഷെയ്ഖ് റാഷിദിന്റെ പ്രസ്താവന വന്നിരുന്നു . ഇതിനെ തുടർന്ന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .

Recent Post


Related News


National Vision News