National Vision News
 

ഇന്ത്യൻ സൈന്യം കശ്മീർ വിട്ടു പോകണമെന്നാവശ്യപ്പെടുന്ന സന്ദേശം കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ഫോണിലെത്തി .

National Vision News 07:43 PM Health News

കൊല്ലം : ഇന്ത്യൻ സൈന്യം കശ്മീർ വിട്ടു പോകണമെന്നാവശ്യപ്പെടുന്ന സന്ദേശം കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ഫോണിലെത്തി . പാകിസ്ഥാനിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വാട്സ് ആപ്പ് സന്ദേശം വന്നതെന്നാണ് പൊലീസിന്റെ നിഗമനം .

‘ ഇന്ത്യൻ സൈന്യം ഉടൻ കശ്മീർ വിട്ടു പോകുക , ഹിന്ദുസ്ഥാൻ മൂർദാബാദ്’ എന്നാണു സന്ദേശം. ഹിന്ദിയിലുള്ള സന്ദേശം ഇംഗ്ലീഷിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

അതേ സമയം കശ്മീർ വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടുകൾ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് .

Recent Post


Related News


National Vision News