National Vision News
 

ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി ലോകരാജ്യങ്ങൾ.

National Vision News 07:34 PM World News

പാരീസ് : ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി ലോകരാജ്യങ്ങൾ.ജി 7 ഉച്ചകോടിയിലാണ് ഹോംകോംഗിലെ ചൈനയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം ജി-7 തീരുമാനങ്ങളോട് ചൈന രൂക്ഷമായാണ് പ്രതികരിച്ചത്.

ലക്ഷക്കണക്കിന് ഹോങ്കോങ്ങ് നിവാസികൾ തെരുവിലിറങ്ങിയ പ്രതിഷേധങ്ങളെ ചൈന പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ബ്രിട്ടണുമായി 1984 ലുണ്ടാക്കിയ കരാറുകളുടെ പച്ചയായ ലംഘനമാണ് ചൈന നടത്തിയിരിക്കുന്നത്.ലോകവാണിജ്യ സമൂഹം വളരെയധികം കേന്ദ്രീകരിച്ചിരിക്കുന്ന, ചൈനയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം വിലയിരുത്തി.

ഇതിനിടെ തങ്ങളുടെ ഭരണത്തിന് കീഴിലുള്ള ഹോങ്കോങ്ങിലെ നിയമത്തില്‍ മറ്റുള്ളവരുടെ കൈകടത്തല്‍ അനുവദിക്കില്ലെന്ന് ചൈന വീണ്ടും ആവര്‍ത്തിച്ചു. അമേരിക്കയും,ബ്രിട്ടണും, മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളുമാണ് പ്രതിഷേധക്കാരെ സഹായിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി

ജി-7 രാജ്യങ്ങളായ ബ്രിട്ടണ്‍ ,ഫ്രാന്‍സ്, അമേരിക്ക,ക്യാനഡ,ജര്‍മ്മനി, ഇറ്റലി,ജപ്പാന്‍ എന്നിവര്‍ ഒറ്റക്കെട്ടായാണ് ചൈനയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കിയത്. ലോകത്തിലെ പ്രമുഖ വാണിജ്യനഗരമായ ഹോങ്കോങ്ങിലെ പൊതുജീവിതത്തിന് മേല്‍ കരിനിഴല്‍ പരത്തിക്കൊണ്ടാണ് ചൈന പ്രത്യക്ഷ അടിച്ചമര്‍ത്തലുകള്‍ക്ക് തുടക്കംകുറിച്ചത്.

Recent Post


Related News


National Vision News