National Vision News
 

സി ഐ ടി യു സമരം ; മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുന്നു

National Vision News 07:29 PM Local News

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുന്നു. സി ഐ ടി യു സമരം കാരണമാണ് ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനമായത്. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സിഐടിയു സമരം തുടരുകയാണ്. ബ്രാഞ്ചുകള്‍ തുറന്നാല്‍ കൈയും കാലും വെട്ടുമെന്നുള്ള ഭിഷണികള്‍ മുത്തൂറ്റ് ജീവനക്കാര്‍ നേരിടേണ്ടി വരുന്നിട്ടുണ്ട്. കേരളത്തില്‍ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നിടത്ത് 4 ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കമ്പനി അടച്ച് പൂട്ടുന്നതെന്ന് മുത്തൂറ്റ് പ്രതിനിധി പറഞ്ഞു.

സമരം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ കസ്റ്റമേഴ്‌സിനെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ സാധിക്കുന്നില്ലെന്നും. സര്‍വീസ് ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാതിരുന്നാൽ സ്ഥാപനത്തെ മോശമായ രീതിയില്‍ ബാധിക്കുമെന്നും. പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ബ്രാഞ്ചുകള്‍ പൂട്ടുക അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതലാണ് വിവിധ ബ്രാഞ്ചുകളില്‍ സമരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാഞ്ചുകളില്‍ പ്രവര്‍ത്തനം നിലച്ച സാഹചര്യമാണ്. ബിസിനസില്‍ വന്‍ ഇടിവ് വന്ന സാഹചര്യത്തിലാണ് സംസ്ഥാനം വിടാന്‍ മുത്തൂറ്റ് പ്രതിനിധികള്‍ തീരുമാനിച്ചത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

Recent Post


Related News


National Vision News