National Vision News
 

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ ആക്രമണം. എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

National Vision News 08:45 PM Local News

കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ ആക്രമണം. എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. എബിവിപി സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമനെയാണ് എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കോളേജില്‍ നിന്നും സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു മര്‍ദ്ദനം. വിശാഖും സുഹൃത്തും സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നെത്തിയ എസ്എഫ്‌ഐക്കാര്‍ ബൈക്കിനു കുറുകേ വാഹനം നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ച സുഹൃത്തിനെയും മര്‍ദ്ദിച്ചു. സാരമായ പരിക്കേറ്റ ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതാണ് ആക്രമണത്തിന് കാരണം.

കോളേജില്‍ എബിവിപി യൂണിറ്റ് സ്ഥാപിച്ചതും, കൊടിമരം പുനസ്ഥാപിച്ചതും എസ്എഫ്‌ഐയെ ചൊടിപ്പിച്ചിരുന്നു. അന്ന് മുതല്‍ ഇതിന് നേതൃത്വം വഹിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്‌ഐക്കാരുടെ ഭീഷണി നിലനിന്നു വരികയാണ്.കഴിഞ്ഞ മാസമാണ് മത തീവ്രവാദികളുടെ കുത്തേറ്റ് മരിച്ച എബിവിപി പ്രവര്‍ത്തകന്റെ അനുസ്മരണ ദിനത്തില്‍ എബിവിപി കൊടിമരം സ്ഥാപിച്ചത്. എന്നാല്‍ എസ്എഫ്‌ഐ അനുഭാവിയായ പ്രിന്‍സിപ്പാള്‍ എബിവിപിയുടെ കൊടിമരം പിഴുതുമാറ്റി. എന്നാല്‍ എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം വീണ്ടും കോളേജില്‍ സ്ഥാപിക്കുകയായിരുന്നു. കൊടിമരം സ്ഥാപിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് വിശാഖായിരുന്നു. ഇതിന് ശേഷം വിശാഖിനെതിരെ ഭീഷണി നിലനിന്നിരുന്നു. എന്നാല്‍ കേളേജില്‍ വിശാഖിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കിയതാണ് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വിശാഖിനെ കൊല്ലുമെന്നും നേതാക്കള്‍ ഭീഷണി മുഴക്കിയതായി പറയുന്നു.

സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ ധര്‍മ്മടം പോലീസില്‍ പരാതി നല്‍കി.

Recent Post


Related News


National Vision News