National Vision News
 

പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകി

National Vision News 08:40 PM World News

കാബൂൾ : കശ്മീർ വിഷയത്തിൽ ആഗോള തലത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി. പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകി. അഫ്ഗാൻ അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ് പാകിസ്ഥാനെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി പാകിസ്ഥാന് കത്തു നൽകി.

അഫ്ഗാനിസ്ഥാന്റെ അതിർത്തി പാകിസ്ഥാൻ ലംഘിക്കുന്നതായും സൈനിക പോസ്റ്റുകൾ സ്ഥാപിക്കുന്നതായും പരാതിയിലുണ്ട്. വ്യോമ മേഖലയിൽ കടന്നുകയറുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 19 നും 20 നും കുനാർ പ്രവിശ്യയിലെ ഷെൽതാൻ ജില്ലയിലേക്ക് ഇരുനൂറു റോക്കറ്റുകൾ പാകിസ്ഥാൻ അയച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഇത് പ്രദേശത്തെ ജനജീവിതത്തെ വളരെ മോശമായ രീതിയിൽ ബാധിക്കുന്നുണ്ട്.

പല പ്രാവശ്യം ഈ വിഷയം പാകിസ്ഥാനുമായി സംസാരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇതുവരെ യാതൊരു നടപടിയും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് മാത്രമല്ല പ്രകോപനം തുടരുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ യുഎൻ സുരക്ഷ സമിതി വിഷയത്തിൽ ഇടപെടണമെന്നും പാകിസ്ഥാന്റെ അതിർത്ഥി ലംഘനം അവസാനിപ്പിക്കണമെന്നുമാണ്‌ അഫ്ഗാനിസ്ഥാൻ പരാതിയിൽ ആവശ്യപ്പെടുന്നത്.

കശ്മീർ വിഷയത്തെ ആഗോളതലത്തിലെത്തിക്കാനുള്ള പാക് ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാസമിതിക്ക് അഫ്ഗാൻ പരാതി നൽകിയത്. ഇത് പാകിസ്ഥാന് ഇരട്ടപ്രഹരമായി. പാക് അധീന കശ്മീർ സംരക്ഷിക്കാൻ പോലും കരുത്തില്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാനെന്ന് പ്രതിപക്ഷ നേതാവ് ബിലാവൽ ഭൂട്ടോയും തുറന്നടിച്ചിരുന്നു.

Recent Post


Related News


National Vision News