National Vision News
 

തിരുപ്പോരൂര്‍ ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു

National Vision News 06:27 PM National News

കാഞ്ചീപുരം : തിരുപ്പോരൂര്‍ ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിനു സമീപം വ്യാപാരം നടത്തിയിരുന്ന മുഹമ്മദ് റഫീഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

ഞായറാഴ്ച വൈകീട്ടാണ് അമ്പലത്തിന് സമീപം സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി ക്ഷേത്രക്കുളം വൃത്തിയാക്കുന്ന ജോലികള്‍ നടന്നുവരികയായിരുന്നു. ഇതിനിടയില്‍ ലഭിച്ച പെട്ടി തുറക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതിനിടയില്‍ സ്‌ഫോടനം ഉണ്ടായത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലത്ത് സൈനിക സംഘം എത്തിയിട്ടുണ്ട്.

Recent Post

National Vision News