National Vision News
 

പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ ശിവരഞ്ജിത്തിനെയും നസീമിനെയും കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്.

National Vision News 03:29 PM Local News

തിരുവനന്തപുരം : പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ ശിവരഞ്ജിത്തിനെയും നസീമിനെയും കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

യൂണിവേഴ്സിറ്റി കോളജിലെ കുത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും നിലവിൽ ജയിലിലാണ് ഉള്ളത് . പി.എസ്.സി പരീക്ഷത്തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത ശേഷം ,അന്വേഷണ സംഘം ജയലിലെത്തി ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്തിരുന്നു. അന്ന് ഇരുവരും കുറ്റസമ്മതം നടത്തിയതുമാണ്.

ഇരുവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തി.തുടർന്നാണ് ഇവരെയും കൂടുതൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചത്.കേസിലെ നാലാം പ്രതിയായ സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷമാകും ഇവരെ കസ്റ്റഡിയിൽ വാങ്ങുക.

പ്രതികൾക്ക് ഉത്തരങ്ങൾ ലഭ്യമാക്കിയെന്ന് കരുതുന്ന സഫീർ, ഗോകുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം പുരോഗമിക്കുകയുള്ളു. മാത്രമല്ല ഒരു വർഷം മുമ്പ് നടന്ന തട്ടിപ്പിൽ മൊബൈൽ ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണുകളുടെയും മെമ്മറി കാർഡുകളുടെയും ഫോറൻസിക് പരിശോധന ഫലം ഇനിയും ലഭ്യമായിട്ടില്ല.

പി.എസ്.സി പരീക്ഷ തട്ടിപ്പിൽ മനുഷ്യവകാശ കമ്മിഷൻ കൂടി ഇടപെട്ടതോടെ അന്വേഷണം ഊർജിതപ്പെടുത്താതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗങ്ങളില്ല.

Recent Post

National Vision News