National Vision News
 

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

National Vision News 12:08 PM Local News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി, ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആഗസ്റ്റ് അവസാനത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, സെപ്റ്റംബർ ആദ്യ വാരത്തോടെ വീണ്ടും ശക്തമാകും.

ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധാരണ മൺസൂൺ കാലത്ത് ലഭിക്കുന്ന മഴയാണ് ഇതെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. എന്നാൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം.

ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇവിടങ്ങളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. റെഡ് ഓറഞ്ച് അലർട്ടുകൾ എവിടെയും ഇല്ല. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും, കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണം. കേരള തീരത്ത് മത്സ്യതൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല.

Recent Post


Related News


National Vision News