National Vision News
 

വിറ്റ സാധനം തിരിച്ചെടുക്കുകയോ , മാറ്റി നൽകുകയോ ചെയ്യില്ലെന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി .

National Vision News 11:57 AM Local News

ഇടുക്കി ; വിറ്റ സാധനം തിരിച്ചെടുക്കുകയോ , മാറ്റി നൽകുകയോ ചെയ്യില്ലെന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി .

ഇത്തരം അറിയിപ്പുകൾക്കെതിരെയുള്ള ഗവണ്മെന്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി (സിയാൽ) സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.

എയർപോർട്ട് അതോറിറ്റിയുടെ കാന്റീനിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ബില്ലിലാണ് വിറ്റ സാധനം തിരിച്ചെടുക്കുകയോ , മാറ്റി നൽകുകയോ ചെയ്യില്ലെന്ന അറിയിപ്പ് രേഖപ്പെടുത്തിയിരുന്നത് .

ഗുണമേന്മയുള്ള സാധനം ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിനു ഈ അറിയിപ്പ് എതിരാണെന്ന് കാട്ടിയാണ് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി നൽകിയിരുന്നു .

പരാതി പരിഗണിച്ച എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിജിലൻസ് ഫോറത്തിന്റെ വാദങ്ങൾ അംഗീകരിക്കുകയും പരാതിക്കാരന് അയ്യായിരം രൂപ നൽകാനും വിധിച്ചു.

ഇതിനെതിരേ സിയാൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകി. ഈ കമ്മീഷൻ അപ്പീൽ തള്ളുകയും പരാതിക്കാരന് 10000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് സിയാൽ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയാണ് ഈയിടെ തള്ളിയത്.

Recent Post


Related News


National Vision News