National Vision News
 

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസ് ശിക്ഷാ വിധി പുറത്ത്. 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം കോട്ടയം സെഷന്‍സ് കോടതി വിധിച്ചു.

National Vision News 11:46 AM Local News

കോട്ടയം; കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസ് ശിക്ഷാ വിധി പുറത്ത്. 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം കോട്ടയം സെഷന്‍സ് കോടതി വിധിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കോടതി പരിഗണിച്ചു.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അക്കമുള്ള പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. നീനുവിന്റെ മൊഴി തന്നെയാണ് കേസിന്റെ വിധിയില്‍ നിർണ്ണായകമായത്.ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ നല്‍കാത്തതെന്ന് കോടതി.

കേസ് ദുരഭിമാനക്കൊലയെന്ന് കോടതി വിധിച്ചിരുന്നു. അതി വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 113 സാക്ഷികള്‍, 240 രേഖകള്‍, 55 തെളിവുകള്‍ കെവിന്‍ കേസില്‍ മൂന്നു മാസം നീണ്ട വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയാണ് കോടതി വിധിപറഞ്ഞത്.

നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള പത്തു പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. കൊലപാതകം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിനുള്ളിലാണ് വിധിയുണ്ടാകുന്നത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട 14 പേരില്‍ പത്തു പേര്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. നീനു വിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം പത്തുപേരെ പ്രതികളായി കണ്ടെത്തിയപ്പോള്‍ പിതാവ് ചാക്കോ അടക്കം നാലുപേരെ വെറുതെ വിട്ടു.

സംഭവം ദുരഭിമാന കൊലയാണെന്ന് കോടതി നിരീക്ഷണം ഉണ്ടായതോടെ, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനുള്ള സാധ്യതയും കുറവല്ല. ഇതുണ്ടായാല്‍ വധശിക്ഷ വരെ പ്രതികള്‍ക്ക് ലഭിച്ചേക്കാമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ പ്രകാരം മോചന ദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശുന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ കേസാണ് കെവിന്‍ വധക്കേസ്.

ഇതിനു പുറമെ പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണിമുഴക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാന്‍, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍.
ചാക്കോ ഉള്‍പ്പെടെ 4 പ്രതികളെ വെറുതെ വിട്ടതിനു മേല്‍ കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ കൊല്ലം തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തിന്റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്. 2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയത്. 28-ാം തീയതി രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറില്‍ മരിച്ച നിലയില്‍ കെവിനെ കണ്ടെത്തുകയായിരുന്നു.
വിചാരണയ്ക്ക് ഇടയില്‍ത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിന്‍ കൊലക്കേസ്.

Recent Post

National Vision News