National Vision News
 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ മന്ത്രിമാരുടെ ഓഫീസ് മോടി കൂട്ടാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്.

National Vision News 11:14 AM Local News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ മന്ത്രിമാരുടെ ഓഫീസ് മോടി കൂട്ടാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്. മുഖ്യമന്ത്രിയുടെയും മന്ത്രി എ സി മൊയ്തീന്റെയും ഓഫീസ് മോടി കൂട്ടാന്‍ 80 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് മോടികൂട്ടാന്‍ മാത്രം 39 ലക്ഷം രൂപയാണ് ചെലവാക്കിയത്.മൊയ്തീന് വേണ്ടി ഒരുക്കിയ മുറിയിലെ ഇലക്ട്രിക്ക് ജോലികളുടെ ചെലവ് മാത്രം 12 അര ലക്ഷം വരും. പൊതു ഖജനാവില്‍ നിന്നുമെടുത്ത 80 ലക്ഷം രൂപയിലാണ് സര്‍ക്കാര്‍മുറികള്‍ അലങ്കരിച്ചത്.

ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ലക്ഷംരൂപയിലധികം മാസ ശമ്പളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം നടത്തിയിരുന്നു.
സ്പെഷല്‍ ലെയ്സണ്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് നിയമനം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമോപദേഷ്ടാവിന് പുറമെയാണ്‌ ഹൈക്കോടതി അഭിഭാഷകനായ വേലപ്പന്‍ നായരെ നിയമിച്ചത്.

10,000/ രൂപ യാണ് ഇയാളുടെ മാസ ശബളം. കൂടാതെ 45 രൂപ ഖജനാവിന് നഷ്ടം വരുത്തി രണ്ട് പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നു. സര്‍ക്കാര്‍ വാഹനം വാങ്ങുന്നതിനുള്ള നിയന്ത്രണം മറികടന്നാണ് കാര്‍ വാങ്ങിയത്. ആര്‍ക്കാണ് പുതിയ വണ്ടി എന്ന് വ്യക്തമാക്കിയിട്ടില്ല.

ധനവകുപ്പിന്റെ എതിര്‍പ്പ് വകവെയ്ക്കാതെ ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തിനാണ് ലക്ഷങ്ങള്‍ ചിലവിട്ട് സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങിയത്.

Recent Post

National Vision News