National Vision News
 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പരോളിലിറങ്ങി മുങ്ങിയത് 37 കൊലക്കേസ് പ്രതികള്‍.

National Vision News 07:31 PM Local News

പത്തനംതിട്ട: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പരോളിലിറങ്ങി മുങ്ങിയത് 37 കൊലക്കേസ് പ്രതികള്‍. ഇവരെക്കുറിച്ച് ഒരുവിവരവും ജയില്‍ അധികൃതര്‍ക്കും പോലീസിനും ഇതുവരെ ലഭിച്ചിട്ടില്ല. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് 10 വര്‍ഷത്തിനിടെ പരോളിലിറങ്ങി മുങ്ങിയത് 29 പേരാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചീമേനി തുറന്ന ജയില്‍ എന്നിവടങ്ങളില്‍ നിന്ന് മൂന്ന് വീതവും, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓരോരുത്തരുമാണ് പരോളിലിറങ്ങി കടന്ന് കളഞ്ഞത്. ഇവരെ പിടികൂടുന്നത് സംബന്ധിച്ച് പോലീസും ജയില്‍ വകുപ്പും പരസ്പരം കത്തയച്ച് അന്വേഷണം നടത്തുന്നതല്ലാതെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.

കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിക്കണെമങ്കില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും മറ്റും യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നുള്ള പോലീസിന്റെ റിപ്പോര്‍ട്ട് വേണം. കൂടാതെ പ്രതിയുടെ കുടുംബത്തിനും നാട്ടുക്കാര്‍്കകും മറ്റ ശല്യങ്ങള്‍ ഉണ്ടാകില്ലെന്നുമുള്ള സാമൂഹ്യ നീതി വകുപ്പിന്റെ പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ടും ആവശ്യമാണ്. എന്നാല്‍ പ്രതികള്‍ പരോളില്‍ ഇറങ്ങി മുങ്ങിയാല്‍ ഇതില്‍ ആരും തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നതാണ് വാസ്തവം.

Recent Post

National Vision News