National Vision News
 

മലപ്പുറത്ത് എഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അധ്യാപകന്‍ കീഴടങ്ങി.

National Vision News 07:00 PM Local News

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ കീഴടങ്ങി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി അധ്യാപകന്‍ മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. തേഞ്ഞിപ്പാലം പൊലീസ് അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസമായി ഒളിവിലായിരുന്നു ഇയാള്‍. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഠിനമായ വയറു വേദനയെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് വ്യക്തമായത്.

Recent Post

National Vision News