National Vision News
 

പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ നിലപ്പാടിനെ അനുകൂലിച്ച ശശി തരൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

National Vision News 06:54 PM Local News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയുടെ നിലപ്പാടിനെ അനുകൂലിച്ച ശശി തരൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ രമേശ് ചെന്നിത്തലയ്ക്ക് പുറമെ കെ. മുരളീധരന്‍ രംഗത്ത് വന്നു.

മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാം. തരൂതിനെതിരെ കര്‍ശനനടപടി എടുക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും തരൂരിനെതിരെ വിമര്‍ശനവുമായി വന്നിട്ടുണ്ട്.

തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആര് എന്ത് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നതെന്നും മോദിയുടെ നയങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

Recent Post


Related News


National Vision News