National Vision News
 

കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു

National Vision News 06:42 PM National News

ശ്രീനഗർ : കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. ആഗസ്റ്റ് 25നു വൈകിട്ട് തെക്കന്‍ കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ട്രക്ക് ഡ്രൈവറെ വിഘടനവാദികള്‍ കല്ലെറിഞ്ഞുകൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ആറ് പേരെ ചോദ്യം ചെയ്യലിനായി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റത്യത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്നതാണ് പോലിസ് പ്രധാനമായും അന്വേഷിക്കുന്നത്. സുരക്ഷാ സേനയുടെ വാഹനം എന്ന് തെറ്റിദ്ധരിച്ചാണ് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതെന്നും പോലിസ് വ്യക്തമാക്കുന്നു. അറസ്റ്റിലായ പ്രതികളുടെ അതേ പ്രദേശത്ത് നിന്നുള്ള ആളാണ് ട്രക്ക് ഡ്രൈവര്‍ നൂര്‍ മുഹമ്മദ് ദാര്‍.

കല്ലറേില്‍ തലയ്ക്ക് പരിക്കേറ്റ മുഹമ്മദ് ദറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണക്കാരുടെ ജീവന് സംരക്ഷണം നല്‍കാനാണ് കശ്മീരില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഇക്കാരണങ്ങള്‍ സാധാരക്കാരുടെ ജീവിതത്തിന് തടസ്സമാകുന്നില്ലെന്നും ഗവര്‍ണ്ണര്‍ സത്യപാല്‍ നായിക്ക് ആവര്‍ത്തിച്ചു. കശ്മീരിന്റെ ഭരണഘടനാ പദവി റദ്ദാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിഘടനവാദികള്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സൈന്യം സുരക്ഷാ നടപടികള്‍ ശക്തമാക്കിയതോടെ വിഘടനവാദികള്‍ സാധാരണജനങ്ങള്‍ക്ക് നേരേയാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ് ദിവസം വിഘടനവാദികള്‍ പതിനൊന്നുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

Recent Post


Related News


National Vision News