National Vision News
 

ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രേലിന്റെ ഡ്രോണ്‍ ആക്രമണം

National Vision News 09:41 AM World News

ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രേലിന്റെ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം. രണ്ടു ഡ്രോണുകളാണ് ലബനന്‍ മേഖലയില്‍ പതിച്ചത്.

ആദ്യത്തെ ഡ്രോണ്‍ ബെയ്‌റൂട്ടിനു സമീപവും രണ്ടാമത്തെ ഡ്രോണ്‍ ഹിസ്ബുള്ള സംഘടനയുടെ മീഡിയ സെന്ററിലുമാണ് പതിച്ചത്. ഡ്രോണ്‍ പൊട്ടിത്തെറിച്ചതോടെ ഹിസ്ബുല്ലയുടെ മീഡിയ സെന്റര്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, തങ്ങള്‍ക്കെതിരെ നടന്നത് ചാവേര്‍ ആക്രമണമാണെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല വ്യക്തമാക്കി. ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ഹസന്‍ നസറുല്ല അറിയിച്ചു

ആക്രമണം രാജ്യത്തിന് നല്ല സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി പറഞ്ഞു. നിലവില്‍ രാജ്യത്തുണ്ടായ സമാധാന അന്തരീക്ഷമാണ് ഇത് തകര്‍ത്തതെന്നും ഹരീരി പറഞ്ഞു.

ലബനന്‍ കേന്ദ്രമായാണ് ഷിയ സായുധ സംഘടനയായ ഹിസ്ബുളള പ്രവര്‍ത്തിക്കുന്നത്. ഹിസ്ബുള്ളയെ ഭീകരസംഘടനയായി ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Recent Post


Related News


National Vision News