National Vision News
 

ഇടുക്കി കുട്ടിക്കാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

National Vision News 09:28 AM Local News

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മൃതദേങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്.

തേങ്ങ നിറച്ച ലോറിയുമായി തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേയ്ക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മരിച്ച മൂന്ന് പേരില്‍ ഒരാളെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറയുന്നു.

മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പോലീസ് പറയുന്നത്.

Recent Post


Related News


National Vision News