National Vision News
 

മലപ്പുറത്ത് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

National Vision News 06:10 PM Local News

മലപ്പുറം: മലപ്പുറത്ത് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. അറബി അധ്യാപകന്‍ മഷൂദാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ അധ്യാപകനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഠിനമായ വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം ആശുത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് വ്യക്തമായത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.


Recent Post


Related News


National Vision News